ചേർത്തല: സി.എൽ.സി. മുട്ടം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ ഹൈസ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥികൾക്കായി നടത്തിയ കേരള ക്വിസിൽ അമ്പലപ്പുഴ ഗവ.മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലെ അഭിനവ് രാജേഷ്,അനൂപ് രാജേഷ് എന്നിവർ ഒന്നാം സ്ഥാനവും,കോട്ടയം പാമ്പാടി ക്രോസ് റോഡ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ അശ്വിൻ എസ്.നായർ,ആഷിഷ് വി.അനിൽ എന്നിവർ രണ്ടാം സ്ഥാനവും,ആലപ്പുഴ ലിയോതെർട്ടിത് ഹയർ സെക്കൻഡറി സ്‌കൂളിലെ കെവിൻ ജോയി ഫിലിപ്പ്,എൻ.അസ്ലാം എന്നിവർ മൂന്നാം സ്ഥാനവും നേടി.വിജയികൾക്ക് പ്രമോട്ടർ ഫാ.അനിൽ കിളിയേലിക്കുടി,മോൻസൺ എഡിഷൻ ചെയർമാൻ ഡോ.മോൻസൺ മാവുങ്കൽ ,ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് ഡി.അനിൽ എന്നിവർ ചേർന്ന് ട്രോഫിയും കാഷ് അവാർഡും സമ്മാനിച്ചു.