ആലപ്പുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പുന്നപ്ര നോർത്ത് മണ്ഡലം വാർഷിക സമ്മേളനം പറവൂർ പടിഞ്ഞാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.എം.ജോസി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.ഡി.ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ.കുമാരദാസ് മുഖ്യപ്രഭാഷണം നടത്തി. റോസ് ദലീമ, ഷേർളി സാബു, പി.സി.അനിൽ, സ്റ്റീഫൻ വടക്കേ തയ്യിൽ,ഷാജി, എൽ.ലതകുമാരി, കെ.കമലോത്ഭവൻ, പി.ഉണ്ണികൃഷ്ണൻ, ബി.സുലേ,മേഴ്സി എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.ബി.രാഘവൻ പിള്ള റിപ്പോർട്ടും ട്രഷറർ ടി.രാധാകൃഷ്ണൻ കണക്കും അവതരിപ്പിച്ചു. ഭാരവാഹികൾ : ടി.ഡി.ബാബു(പ്രസിഡന്റ്), എ.എസ്.തോമസ്,കെ.എ.കോശി(വൈസ് പ്രസിഡന്റ്), പി.ബി.രാഘവൻ പിള്ള(സെക്രട്ടറി),ഇഗ്നേഷ്യസ് വാച്ചാക്കൽ, എക്സ്.മേഴ്സി(ജോയിന്റ് സെക്രട്ടറി), ടി.രാധാകൃഷ്ണൻ(ട്രഷറർ), വനിതാ വിഭാഗം - ബി.സേതുലക്ഷ്മി( പ്രസിഡന്റ്),ജി.പൊന്നമ്മ(സെക്രട്ടറി).