മാരാരിക്കുളം : മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി ആറുമാസമായി സ്തംഭിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് ഓഫീസിനുമുന്നിൽ ഉപവസിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ.വി. മേഘനാദൻ,കെ.വി.സുധീർ,സിനിമോൾ സുരേഷ്,പി.എ.സബീന,പി.ധനയൻ,സിന്ധുക്കുട്ടി, രജനി എന്നിവരാണ് ഉപവസിച്ചത്. സമരത്തിന് കുന്നപ്പള്ളി മജീദ്,പി.തമ്പി, എ.കെ.മദനൻ, സി.എ.കാസിം,നദീറ ബഷീർ,മറ്റത്തിൽ രവി,ബി.അൻസിൽ എന്നിവർ അഭിവാദ്യം അർപ്പിച്ചു.