ഹരിപ്പാട് : ദേശീയപാതയിൽ സൗഗന്ധിക ഹോട്ടലിനു സമീപം ടാങ്കർ ലോറി ഇടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു. ഇന്നലെ രാത്രി 10.45 ഓടെ ആയിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേക്ക്‌ പോയ ടാങ്കർ ലോറി നടന്നു പോയ ആളെ ഇടിക്കുകയായിരുന്നു. ലോറിയുടെ ചക്രങ്ങൾ ദേഹത്തുകൂടി കയറി ഇറങ്ങി. അരയ്ക്കു താഴെ ഭാഗം പൂർണമായും ചതഞ്ഞരഞ്ഞ നിലയിലാണ്. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഹൈവേ പൊലീസ്, ഹരിപ്പാട് എമർജൻസി റെസ്‌ക്യു ടീം എന്നിവർ സ്ഥലത്തെത്തി.