ചേർത്തല:80-ാംപിറന്നാൾ ദിനത്തിന്റെ തലേനാൾ വൃദ്ധ കുഴഞ്ഞു വീണ് മരിച്ചു.കഞ്ഞിക്കുഴി പഞ്ചായത്ത് 18-ാം വാർഡിൽ മറ്റത്തിൽ വീട്ടിൽ പരേതനായ ശങ്കുവിന്റെ ഭാര്യ മമത(80)ആണ് മരിച്ചത്.ഇന്ന് 80-ാം പിറന്നാൾ ആഘോഷിക്കാൻ ഇരിക്കെ ഇന്നലെ വൈകിട്ടോടെയാണ് മമത കുഴഞ്ഞു വീണത്.ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരിച്ചത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.മക്കൾ:പുഷ്പാർണൻ,ജഗദീഷ്,തുളസീധരൻ,ദാനപ്രിയൻ,ഗീത.മരുമക്കൾ:ശശികല,അപ്സരദേവി(പ്രീത),സിന്ധു,ജ്യോതി,ചന്ദ്രബോസ്.