ആലപ്പുഴ: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ അമ്പലപ്പുഴ ബ്ലോക്ക് കമ്മറ്റി നടത്തിയ ധർണ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ജുനൈദ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് ജി.പി.രവീന്ദ്രനാഥപിള്ള അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എൻ.സദാശിവൻ നായർ, സെക്രട്ടറി കെ.ജി.വേണുനാഥൻ, ജില്ലാ കമ്മറ്റിയംഗങ്ങളായ എ.മുഹമ്മദ് യൂനുസ്, എ.അബ്ദുക്കുട്ടി, സി.വി പീതാംബരൻ തുടങ്ങിയവർ സംസാരിച്ചു.