ആലപ്പുഴ: അമ്പലപ്പുഴ പാൽപ്പായസത്തിന്റെ പേര് പുനർനാമകരണം ചെയ്യാനുള്ള ദേവസ്വം ബോർഡിന്റെ നീക്കം അനുവദിക്കില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല പറഞ്ഞു. അമ്പലപ്പുഴ ശ്രികൃഷ്ണ സ്വാമി ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസറെ സന്ദർശിച്ചാണ് ഹിന്ദു ഐക്യവേദിയുടെ നിലപാട് വ്യക്തമാക്കിയത്. ദേവസ്വം ബോർഡ് നീക്കത്തിനെതിരെ നേതൃത്വത്തിൽ ഭക്തരും ഹിന്ദു ഐക്യവേദി പ്രവർത്തകരും കൂട്ടനാമജപം നടത്തി.
ഹിന്ദു ഐക്യവേദി സംസ്ഥാന സമിതിയംഗം വിനോദ് ഉമ്പർനാട്, മഹിളാ ഐക്യവേദി ജില്ലാ പ്രസിഡൻറ് അംബികാ ദേവി, ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി സി.എൻ.ജിനു, ട്രഷറർ ഹരിഹരൻ പിള്ള തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.