
അമ്പലപ്പുഴ : ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ നിർമ്മാണത്തിൽ നടന്ന അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എൽ.എ കൂടിയായ പൊതുമരാമത്ത് മന്ത്രി ജി .സുധാകരൻ നൽകി എന്ന് പറയപ്പെടുന്ന കത്തിന് മന്ത്രിസഭയിൽ കടലാസ് വിലപോലും ലഭിച്ചില്ലെന്ന് ബി.ജെ.പി ജില്ലാ അധ്യക്ഷൻ കെ. സോമൻ ആരോപിച്ചു. കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി അമ്പലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റി മന്ത്രി ജി .സുധാകരന്റെ ഓഫീസ് പടിക്കൽ നടത്തിയ കിടപ്പു സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് വി. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൽ .പി ജയചന്ദ്രൻ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ. അനിൽകുമാർ, പി. ലിജു മണ്ഡലം ഭാരവാഹികളായ ബാബുരാജ്, കെ പ്രദീപ് ,വി.സി. സാബു, ആർ. കണ്ണൻ എന്നിവർ സംസാരിച്ചു. ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ.ബി . ഗോപാലകൃഷ്ണൻ സമാപന പ്രസംഗം നടത്തി. കർഷകമോർച്ച ജില്ലാ സെക്രട്ടറി കരുമാടി ഗോപകുമാർ യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് അരുൺ വി.എ, പി .ആരോമൽ, സി. പ്രദീപ്, ബിന്ദു ഷാജി, തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.