ആലപ്പുഴ: നാഷണൽ എംപ്ലോയ്‌മെന്റ് സർവ്വീസിന്റെ ആഭിമുഖ്യത്തിൽ കായംകുളം ടൗൺ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന മോഡൽ കൈവല്യ സെന്ററിൽ ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്കായി സ്റ്റെപ്പന്റോടുകൂടിയ സൗജന്യ പി.എസ്.സി കോച്ചിംഗ് ക്ലാസുകൾ ആരംഭിക്കും. മാവേലിക്കര ടൗൺ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത ഭിന്നശേഷിക്കാർ മാവേലിക്കര ടൗൺ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിലോ കായംകുളം ടൗൺ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന മോഡൽ കൈവല്യസെന്ററിലോ അപേക്ഷ നൽകണം. ഫോൺ: 0479 2344301, 8848762578.