അരൂർ: യാത്രാക്ലേശം രൂക്ഷമായ കുത്തിയതോട്ടിൽ അടച്ചുപൂട്ടിയ കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ഓഫീസ് തുറക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജെ.എസ്.എസ് അരൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ചേർത്തല- തോപ്പുംപടി റൂട്ടിൽ ഷെഡ്യൂളുകൾ ക്രമാതീതമായി വെട്ടിക്കുറച്ചതോടെ യാത്രാക്ലേശം ഇരട്ടിയായി. പുലർച്ചെ 5ന് തോപ്പുംപടിയിൽ നിന്നു ചേർത്തലയ്ക്കും രാത്രി 10ന് ചേർത്തല നിന്നു തോപ്പുംപടിക്കും സർവീസ് നടത്തിയിരുന്ന ഓർഡിനറി ബസുകൾ നിറുത്തലാക്കിയതിൽ യോഗം പ്രതിഷേധിച്ചു. ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ, ഷാനിമോൾ ഉസ്മാൻ എം.എൽ.എ എന്നിവർക്ക് നിവേദനം നൽകി. യോഗത്തിൽ പ്രസിഡന്റ് വി.കെ. അംബർഷൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ. ഗൗരീശൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. യു.കെ. കൃഷ്ണൻ, റെജി റാഫേൽ, ബാബു സി.ചെരുങ്കൽ, മുഹമ്മദ്‌ കാണിച്ചേരി, ഡിക്സൺ വല്യാറ, എൻ.ശശിധരൻ, സെൽ മോൻ എന്നിവർ സംസാരിച്ചു