ആലപ്പുഴ: ചക്കയുടെ രുചിഭേദങ്ങളൊരുക്കി ആലപ്പുഴ ഐശ്വര്യ ആഡിറ്റോറിയത്തിൽ നടക്കുന്ന ചക്ക മഹോത്സവം അവസാനിക്കാൻ രണ്ടുനാൾ മാത്രം ശേഷിക്കെ തിരക്കേറുന്നു. സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ), ഇപാക് സംഘടനകളാണ് സംഘാടകർ. മുന്നൂറിൽപ്പരം ചക്ക വിഭവങ്ങളാണ് മേളയിലുള്ളത്. പത്തിന് സമാപിക്കും. രാവിലെ 11 മുതൽ രാത്രി ഒമ്പതുവരെയാണ് മേളയുടെ സമയം.