ഹരിപ്പാട്: ആലപ്പുഴ റവന്യു ജില്ലാ കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് നഗരസഭ ചെയർപേഴ്സൺ വിജയമ്മ പുന്നൂർമഠം അദ്ധ്യക്ഷയായി. വിദ്യാഭ്യാസ ഉപഡയറക്ടർ ധന്യ ആർ.കുമാർ മേളയുടെ സംഘാടനം വിശദീകരിച്ചു. ഹരിപ്പാട് ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആർ.സിന്ധു സ്വാഗതവും സ്കൂൾ പ്രഥമാദ്ധ്യാപിക സി.വിഷ്ണുകുമാരി നന്ദിയും പറഞ്ഞു. ജില്ലയിലെ മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ രക്ഷാധികാരികളും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചെയർമാനുമായി സംഘാടക സമതി രൂപീകരിച്ചു. ഹരിപ്പാട് ബോയ്സ് ഹയർസെക്കൻറി സ്കൂൾ, ഗേൾസ് ഹയർസെക്കൻറി സ്കൂൾ, മണ്ണാറശാല യു.പി സ്കൂൾ, ബഥനി ഹൈസ്കൂൾ, നടുവട്ടം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ 17 വേദികളിലായി 19 മുതൽ 22 വരെയാണ് ജില്ലാ കലോത്സവം.