മാവേലിക്കര: കേരളാ സ്‌റ്റേറ്റ് പെൻഷനേഴ്‌സ് യൂണിയൻ മാവേലിക്കര ബ്ലോക്ക്, ടൗൺ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ മാവേലിക്കര താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. മാവേലിക്കര മുനിസിപ്പൽ ചെയർപേഴ്‌സൺ ലീലാ അഭിലാഷ് ഉദ്ഘാടനം ചെയ്തു. സി.ചന്ദ്രശേഖരപിള്ള അദ്ധ്യക്ഷനായി. റ്റി.കെ.സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ.ജി.ചന്ദ്രശേഖരൻ നായർ, പി.വിജയകുമാർ, ആർ.മോഹനൻ, എസ്.ശിവാനന്ദൻ എന്നിവർ സംസാരിച്ചു.