service

ചാരുംമൂട് : കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഭരണിക്കാവ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാരുംമൂട് ജംഗ്ഷനിൽ പ്രകടനവും ധർണയും നടത്തി. ധർണ ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. വി.വാസുദേവൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് ജി.പത്മനാഭപിള്ള അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം സി.മോഹനകുമാരി, ജില്ലാ കമ്മിറ്റി അംഗം ആർ.പത്മാധരൻ നായർ, ബ്ലോക്ക് സെക്രട്ടറി എം.ജോഷ്വാ, ട്രഷറർ കെ.അച്യുതപ്പണിക്കർ, വൈസ് പ്രസിഡന്റുമാരായ കെ.വി.കുമാരൻ, ജോർജ് വർഗീസ്, ജോയിന്റ് സെക്രട്ടറിമാരായ ജെ.രാമചന്ദ്രൻപിള്ള, റ്റി.എ.വിജയകുമാരി തുടങ്ങിയവർ സംസാരിച്ചു.