അരൂർ: തിരക്കേറിയ എരമല്ലൂർ- എഴുപുന്ന റോഡിൽ ഇന്റർലോക്ക് കട്ട ഉപയോഗിച്ചുള്ള അറ്റകുറ്റപ്പണി പുനരാംഭിക്കണമെന്ന് ആവശ്യം.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലം മാറ്റിവച്ച റോഡുപണി മന:പൂർവ്വം നീട്ടിക്കൊണ്ടു പോകുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. എം.എൽ.എയ്ക്ക് എതിരെ പ്രതിഷേധം സംഘടിപ്പിക്കാനുള്ള അവസരം ഒരുക്കാനാണ് എൽ.ഡി.എഫ് ശ്രമിക്കുന്നത്. ഇതിനെതിരെ രംഗത്തിറങ്ങുമെന്ന് അരൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ദിലീപ് കണ്ണാടൻ പറഞ്ഞു. റോഡുപണി ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം ആലപ്പുഴ ഡിവിഷൻ എക്സിക്യുട്ടീവ് എൻജീനിയർക്ക് കത്ത് നൽകിയതായി ഷാനിമോൾ ഉസ്മാൻ എം.എൽ.എ അറിയിച്ചു.