pension

പൂച്ചാക്കൽ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് യൂണിയൻ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിനു മുന്നോടിയായി ബ്ലോക്ക് തല പ്രകടനവും ധർണയും നടത്തി.പൂച്ചാക്കൽ വടക്കേക്കരയിൽ നടന്ന ധർണ്ണ പാണാവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ: .പ്രദീപ് കൂടയ്ക്കൽ ഉദ്ഘാടനം ചെയ്തു.ചന്ദ്രശേഖരപിള്ള അദ്ധ്യക്ഷനായി.ജില്ലാ കമ്മറ്റി അംഗങ്ങളായ എ ജെ ജോസഫ്, എൻ സരസമ്മ, രാമചന്ദ്ര കൈമൾ, സി ചാക്കോ, യൂണിറ്റ് പ്രസിഡന്റുമാർ തുടങ്ങിയവർ സംസാരിച്ചു.