ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയനിൽ നടന്ന ആർ.ശങ്കർ അനുസ്മരണ സമ്മേളനം പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.കെ.വാസവൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. എ.വി.ആനന്ദരാജ് അനുസ്മരണ പ്രഭാഷണം നടത്തി. പന്തളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ, യൂണിയൻ കൗൺസിലർമാരായ രാജീവ് മങ്ങാരം, സുരേഷ് മടിയൂർകോണം, ഉദയൻ പാറ്റു, ശിവരാമൻ മാങ്കാംകുഴി, വനിതാ സംഘം ഭാരവാഹികളായ രമണി സുദർശനൻ, വിമല രവീന്ദ്രൻ, സുമ വിമൽ എന്നിവർ സംസാരിച്ചു.