ചേർത്തല:എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയനിൽ നടന്ന ആർ.ശങ്കർ അനുസ്മരണ സമ്മേളനം യൂണിയൻ പ്രസിഡന്റ് വി.എം.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.കെ.ധനേശൻ പൊഴിക്കൽ അദ്ധ്യക്ഷത വഹിച്ചു.യോഗം കൗൺസിലർ പി.എസ്.എൻ ബാബു മുഖ്യപ്രഭാഷണം നടത്തി.യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ,വനിതാസംഘം സെക്രട്ടറി തങ്കമണി ഗൗതമൻ,യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി അജിത്ത് മുഹമ്മ എന്നിവർ സംസാരിച്ചു.യൂണിയൻ സെക്രട്ടറി കെ.കെ.മഹേശൻ സ്വാഗതവും കണിച്ചുകുളങ്ങര ശാഖായോഗം സെക്രട്ടറി വി.കെ.മോഹനദാസ് നന്ദിയും പറഞ്ഞു.
ചേർത്തല:എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയനിൽ നടന്ന ആർ.ശങ്കർ അനുസ്മരണ സമ്മേളനം യൂണിയൻ സെക്രട്ടറി വി.എൻ.ബാബു ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാൽ അദ്ധ്യക്ഷത വഹിച്ചു.ഡയറക്ടർ ബോർഡ് അംഗങ്ങളായ വി.ശശികുമാർ,ബൈജു അറുകുഴി,ടി.അനിയപ്പൻ,അനിൽ ഇന്ദീവരം,യൂണിയൻകൗൺസിലർമാരായ പി.വിനോദ്,ബിജുദാസ്,കെ.എം.മണിലാൽ,ടി.സത്യൻ,ഗിരീഷ്കുമാർ,ദിനദേവൻ,വനിതാസംഘം പ്രസിഡന്റ് രേണുക മനോഹരൻ,സെക്രട്ടറി തുളസിഭായി വിശ്വനാഥൻ,യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് വിനോദ് ജെ.പൊന്നൻ,സെക്രട്ടറി അജയൻ പറയകാട് എന്നിവർ സംസാരിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് പി.ജി.രവീന്ദ്രൻ സ്വാഗതവും യൂണിയൻ കൗൺസിലർ വി.എ.സിദ്ധാർത്ഥൻ നന്ദിയും പറഞ്ഞു.