ഹരിപ്പാട് : ടാങ്കർ ലോറി ഇടിച്ചു കാൽനട യാത്രക്കാരൻ മരിച്ചു. ഓച്ചിറ കൊച്ചയ്യത്ത് മേനകയിൽ വാടകയ്ക്ക് താമസിക്കുന്ന കോട്ടയം സ്വദേശി അനീഷ് (48) ആണ് മരിച്ചത്.ഏറെ വർഷങ്ങളായി താലൂക്കാശുപത്രിക്ക്സമീപം കടത്തിണ്ണയിൽ ചെരുപ്പും, കുടയും നന്നാക്കുന്ന ജോലി ചെയ്തിരുന്ന അനീഷ് അവിടെ തന്നെയാണ് രാത്രി കഴിച്ചുകൂട്ടിയിരുന്നതും.കഴിഞ്ഞ ദിവസം രാത്രി 10.45 ന് ദേശീയപാതയിൽ കോളേജ് ജംഗ്ഷന് സമീപം നടന്നുപോകുന്നതിനിടെ തിരുവനന്തപുരം ഭാഗത്തേക്ക്‌ പോയ ടാങ്കർ ലോറി അനീഷിനെ ഇടിച്ചിടുകയായിരുന്നു. ലോറിയുടെ ചക്രങ്ങൾ കയറി ഇറങ്ങി അരയ്ക്കു താഴെ ഭാഗം പൂർണമായും ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. . മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഹൈവേ പൊലീസ്, ഹരിപ്പാട് എമർജൻസി റെസ്‌ക്യു ടീം എന്നിവർ സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.