കറ്റാനം: സഭാതർക്കത്തെ തുടർന്ന് കട്ടച്ചിറയിൽ 12 ദിവസമായിട്ടും സംസ്കരിക്കാൻ കഴിയാത്ത, കിഴക്കേവീട്ടിൽ മറിയാമ്മ രാജന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന പേടകത്തിനു മുന്നിൽ കണ്ടനാട് ഭദ്രാസന വൈദിക സംഘത്തിന്റെ ആഭിമുഖ്യത്തിൽ പ്രാർത്ഥന നടത്തി. ക്രൈസ്തവ ചരിത്രത്തിൽ ആദ്യമായാണ് യാക്കോബായ-ഓർത്തഡോക്സ് തർക്കത്തെതുടർന്ന് ഒരു മൃതദേഹം സംസ്കരിക്കാനാകാതെ വീട്ടിൽ സൂക്ഷിക്കേണ്ടി വന്നതെന്നും സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും ഭദ്രാസന സെക്രട്ടറി ഫാ. ഫാദർ ഏലിയാസ് ആവശ്യപ്പെട്ടു.