tv-r

തുറവൂർ: വെട്ടയ്ക്കൽ ചെളളപ്പുറം ഘണ്ടാകർണസ്വാമി ക്ഷേത്രത്തിലെ ദശദിനമഹാ നാരായണ സത്രശാലയിൽ നടന്ന ഉണ്ണിയൂട്ടിൽ നൂറ് കണക്കിന് കുട്ടികൾ പങ്കെടുത്തു. നിത്യവും വൈകിട്ട് 5ന് നടക്കുന്ന ദശാവതാര ചാർത്ത് ദർശിക്കുവാൻ തിരക്കേറി. ഇത് ആദ്യമായാണ് സത്ര യജ്ഞ വേദിയിൽ ദശാവതാരച്ചാർത്ത് പൂജയും ദർശനവും നടക്കുന്നത്. ജീവിതം തന്നെ ലഹരി എന്ന വിഷയത്തിൽ നടന്ന ലഹരി വിരുദ്ധ സെമിനാർ സംസ്ഥാന ആൻറി നർക്കോട്ടിക്ക് അവാർഡ് ജേതാവ് വി.കെ..മനോജ് കുമാർ നയിച്ചു. വൈകിട്ട് നടന്ന കലാ സാംസ്ക്കാരിക സമ്മേളനം കുമാരനാശാൻ സ്മാരക സമിതി ചെയർമാൻ രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡൻ്റ് പ്രസന്നൻ പള്ളിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സിനിമ താരം ആൻ മരിയ, മേക്കപ്പ് ആർട്ടിസ്റ്റ് മഹേഷ് ചേർത്തല, ഗാനരചയിതാവ് സുനർജി വെട്ടയ്ക്കൽ എന്നിവർ സംസാരിച്ചു. അഞ്ചാം ദിവസമായ ഇന്ന് ഗോവിന്ദ പട്ടാഭിഷേകം, കനകധാര ഹോമം, വിദ്യാരാജഗോപാലാർച്ചന എന്നിവ നടക്കും.