ചേർത്തല: ടോട്ടൽ ക്വാളി​റ്റി മാനേജ്‌മെന്റിലൂടെ ഐ.എസ്.ഒ നിലവാരത്തിലേക്ക് തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് എത്തിച്ചേർന്നതിന്റെ പ്രഖ്യാപനം ഇന്ന് വൈകിട്ട് 3 ന് ഭക്ഷ്യമന്ത്റി പി.തിലോത്തമൻ നിർവ്വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്. ജ്യോതിസ് അദ്ധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ മുഖ്യാതിഥിയാകും.പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേഷ്മ രംഗനാഥ് സ്വാഗതം പറയും. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പി.ജി.പ്രകാശൻ ഭരണസമിതിയെ ആദരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാമധു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സിന്ധുവിനു, ജമീല പുരുഷോത്തമൻ, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ ജയാമണി, രമ മദനൻ, സുധർമ്മ സന്തോഷ്, ബിനിത മനോജ്, ബേബി കമലം, സിനിമോൾ സോമൻ, കെ.ജെ. സെബാസ്​റ്റ്യൻ എന്നിവർ സംസാരിക്കും.