മാവേലിക്കര: ഇടവേളക്ക് ശേഷം വീണ്ടും വീടുകൾക്ക് മുന്നിൽ സ്റ്റിക്കർ ഒട്ടിച്ചതായി പരാതി. അറനൂറ്റിമംഗലം മൂലേപ്പള്ളിക്ക് സമീപം ബന്ധുക്കളായ വലിയപറമ്പിൽ രതീഷ്, ജഗദമ്മ എന്നിവരുടെ വീടിന്റെ വാതിലിലാണ് ഇന്നലെ രാവിലെ സ്റ്റിക്കർ പ്രത്യക്ഷപ്പെട്ടത്. ഒന്നര മീറ്റർ സമചതുരത്തിലുള്ള കറുത്ത പ്ലാസ്റ്റിക് പേപ്പറാണ് വീടിന്റെ പ്രധാന വാതിലിൽ ഒട്ടിച്ചിരിക്കുന്നത്. സംഭവത്തെ തുടർന്ന് മാവേലിക്കര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ നാട്ടിൽ ഭീതിപരത്തുന്നതിനുള്ള സാമൂഹ്യവിരുദ്ധരുടെ ആസൂത്രിത ശ്രമംമാത്രമാണ് ഇതെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സി.ഐ ശ്രീകുമാർ അറിയിച്ചു.