a

മാവേലിക്കര: തെക്കേക്കര പൊന്നേഴയിൽ നിന്നും ഇരുതലമൂരിയെ ലഭിച്ചു. ഇന്നലെ രാവിലെ 10 മണിയോടെ പൊന്നേഴ കൊല്ലന്റെ വടക്കതിൽ ജംഗ്ഷനിലാണ് 5 അടിയോളം നീളമുള്ള പാമ്പിനെ കണ്ടത്. ഇവിടെ ഒടിഞ്ഞു കിടക്കുന്ന വൈദ്യുതി തൂണിനടിയിൽ ചുരുണ്ടിരിക്കുന്ന നിലയിൽ കണ്ടെത്തിയ പാമ്പിനെ നാട്ടുകാർ ചാക്കിലാക്കിയ ശേഷം കുറത്തികാട് പൊലീസിൽ വിവരമറിയിച്ചു. 11 മണിയോടെ പൊലീസെത്തി പാമ്പിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇരുതലമൂരിയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് മാറ്റണമെന്ന വനം വകുപ്പ് അധികൃതരുടെ നിർദ്ദേശപ്രകാരം പൊലീസ് വെട്ടിയാർ താന്നിക്കുന്ന് പുഞ്ചയിൽ പാമ്പിനെ വിട്ടു.