tv-r

തുറവൂർ : മൊബൈൽ ടവറിന്റെ ബാറ്ററികൾ മോഷ്ടിച്ച കേസിൽ യുവാവിനെ റിമാൻഡ് ചെയ്തു. വാഗമൺ മീൻമുട്ടി കോട്ടമാല പുതുക്കാട്ടിൽ പ്രസ്റ്റീജിനെയാണ് (32) ചേർത്തല കോടതി 14 ദിവസത്തേക്ക് റിമാൻഡു ചെയ്തത്. കഴിഞ്ഞ മാസം 31നായിരുന്നു കേസിനാസ്പദമായ സംഭവം. തുറവൂർ റെയിൽവേ ക്രോസിനു സമീപത്തുള്ള ടവറിനു കീഴിലുള്ള മുറിയിലുണ്ടായിരുന്ന 18 ബാറ്ററികളിൽ 7 എണ്ണമാണ് മോഷ്ടിച്ചത്. സമീപത്തെ സി.സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചുള്ള അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. കുത്തിയതോട് സി.ഐ പി.എസ്.ഷിജു, എസ്.ഐ. കെ.എൽ.മഹേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ പ്രവീൺകുമാർ, ക്രിസ്റ്റിഫർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇടുക്കിയിൽ നിന്ന് ഇയാളെ പിടികൂടിയത്.