ചേർത്തല:കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പ്രവർത്തനം വിലയിരുത്താൻ കേന്ദ്രസംഘം കഞ്ഞിക്കുഴി ബ്ലോക്കിൽ എത്തി.തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതിൽ സംസ്ഥാനത്ത് മുൻനിരയിൽ നിൽക്കുന്ന ബ്ലോക്കാണ് കഞ്ഞിക്കുഴി. ഇവിടത്തെ ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായി സംഘം ചർച്ച നടത്തി.കേന്ദ്ര ഗ്രാമ വികസന മന്ത്റാലയത്തിലെ ഉദ്യോസ്ഥരായ കല്പന ശാസ്ത്രി,എ.കെ.ബിൻങ്കർ,പ്രൊഫ.സുബ്രേഷു എന്നിവരടങ്ങുന്ന സംഘം കഞ്ഞിക്കുഴിയിലെ പച്ചക്കറി തോട്ടങ്ങളിലും,അംഗൻവാടികളിലും,ബഡ്‌സ് സ്‌കൂളിലും എത്തി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധു, വൈസ് പ്രസിഡന്റ് ആർ.വിജയകുമാരി ,ബി.ഡി.ഒ കെ.എ. തോമസ്, കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ജി.രാജു എന്നിവർ പ്രവർത്തനങ്ങൾ വിശദീകരിച്ചു.കരിപ്പേൽ ചാൽ ഉൾപ്പെടെ സന്ദർശിച്ച ശേഷം സംഘം നാളെ മടങ്ങും.