 സ്റ്റോക്കുള്ളത് രണ്ട് ദിവസം നൂൽ ഉത്പാദിപ്പിക്കാനാവശ്യമായ പഞ്ഞി മാത്രം

ആലപ്പുഴ : സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പഞ്ഞി വാങ്ങാൻ കഴിയാതെ പ്രതിസന്ധിയിലായ കോമളപുരം സ്പിന്നിംഗ് മില്ലിൽ നൂൽ ഉത്പാദനം രണ്ട് ദിവസത്തിനുള്ളിൽ നിലയ്ക്കും. പോളിയസ്റ്റർ നൂൽ ഉത്പാദിപ്പിക്കുന്നതിനുള്ള പഞ്ഞി പൂർണമായി തീർന്നു. രണ്ട് ദിവസത്തേക്ക് കോട്ടൺ നൂൽ ഉത്പാദിപ്പിക്കുന്നതിനുള്ള പഞ്ഞിമാത്രമേ നിലവിൽ മില്ലിലുള്ളു. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ഒക്ടോബറിലെ ശമ്പളം ഇന്നലെയും നൽകാനായില്ല.

നൂൽ വാങ്ങിയ വകയിൽ കേരള സ്റ്റേറ്റ് ടെക്സ്റ്റയിൽസ് കോർപ്പറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന കണ്ണൂർ പിണറായിയിലുള്ള മിൽ 2 കോടിയും നാഷണൽ കൈത്തറി വികസന കോർപ്പറേഷൻ 2.86 കോടിയുമാണ് കോമളപുരം സ്പിന്നിംഗ് മില്ലിന് നൽകാനുള്ളത്.

ഇത് ലഭിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

ജൂലായിൽ പഞ്ഞിവാങ്ങാൻ കഴിയാതിരുന്നതിനാൽ ഒന്നരമാസം മില്ലിന്റെ പ്രവർത്തനം നിറുത്തിവച്ചിരുന്നു. സെപ്തംബറിലാണ് കോട്ടൺ,പോളിയസ്റ്റർ നൂൽ ഉത്പാദിപ്പിക്കുന്നതിന് വേണ്ടി 4ലോഡ് പഞ്ഞി വാങ്ങി മില്ലിന്റെ പ്രവർത്തനം പുനരാരംഭിച്ചത്. ഇതിന് ശേഷം മാണ് മില്ലിൽ നിന്ന് 4.86കോടി രൂപയുടെ നൂൽ സർക്കാർ സ്ഥാപനങ്ങൾ വാങ്ങിയത്. ഇതിന്റെ വില ലഭിച്ചെങ്കിൽ മാത്രമേ മില്ലിന്റെ പ്രവർത്തനം മുടങ്ങാതെ നടത്താൻ കഴിയും.

8 ലക്ഷം രൂപ മുടക്കി ഒരു ലോഡ് പോളിയസ്റ്റർ പഞ്ഞിയെങ്കിലും ഇറക്കാനുള്ള ശ്രമം മാനേജ്‌മെന്റ് നടത്തുന്നുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് വിവിധ തൊഴിലാളി സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു.

 തുണി കെട്ടിക്കിടക്കുന്നു

കഴിഞ്ഞനാലുമാസമായി മില്ലിൽ വീവിംഗ് വിഭാഗം പ്രവർത്തിക്കുന്നില്ല. ഇവിടെ ഉത്പാദിപ്പിച്ച 6 ലക്ഷം രൂപ വിലവരുന്ന 15000 മീറ്റർ തുണി കെട്ടിക്കിക്കുകയാണ്. ഇതിനുള്ള മാർക്കറ്റ് കണ്ടെത്താൻ മാനേജ്മെന്റിന് കഴിഞ്ഞിട്ടില്ല.

മില്ലിന് അടിയന്തരമായി വേണ്ടത്

ശമ്പളം നൽകാൻ 37ലക്ഷം

വൈദ്യുതി ചാർജ് ഇനത്തിൽ 1.5 ലക്ഷം