ആലപ്പുഴ: കേരള മുസ്ലിം ജമാ അത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് അമ്പലപ്പുഴ സോൺ കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ നബിദിന സന്ദേശ റാലിയും പ്രവാചക സന്ദേശ സമ്മേളനവും ഇന്ന് നടക്കുമെന്ന് അമ്പലപ്പുഴ സോൺ കമ്മറ്റി പ്രസിഡന്റ് സി.എ.നാസിറുദീൻ മുസ്ലിയാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈകിട്ട് 4ന് പുന്നപ്രയി​ൽ നിന്ന് ആരംഭിക്കുന്ന നബിദിന സന്ദേശ റാലി കേരള മുസ്ലിം ജമാ അത്ത് ജില്ലാ പ്രസിഡന്റ് എച്ച്.അബ്ദുന്നാസർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30ന് വളഞ്ഞവഴിയിൽ നടക്കുന്ന പ്രവാചക സന്ദേശ സമ്മേളനം എസ്.എം.എ സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.മുഹമ്മദ് ബാദുഷാ സഖാഫി ഉദ്ഘാടനം ചെയ്യും. അബ്ദുറഷീദ് ബ്രദേഴ്സ് അദ്ധ്യക്ഷത വഹിക്കും. പ്രോഗ്രാം കമ്മറ്റി ചെയർമാൻ ബ്രദേഴ്സ് റഷീദ്, ജനറൽ കൺവീനർ കാസിം മുണ്ടുപറമ്പിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.