ഹരിപ്പാട്: താമല്ലാക്കൽ ഹിദായത്തുൽ ഇസ്ലാം സംഘത്തിന്റെ നേതൃത്വത്തിൽ നാളെ നബിദിന റാലിയും പൊതുസേമ്മേളനവും നടക്കും. രാവിലെ 7.30ന് താമല്ലാക്കൽ മുഹിയുദീൻ മസ്ജിദിൽ നിന്ന് ആരംഭിക്കുന്ന നബിദിന റാലി ഡാണാപ്പടി വഴി നാരകത്തറ ബദർ മസ്ജിദിൽ സമാപിക്കും. തുടർന്ന് പൊതു സമ്മേളനം മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. മഹൽ പ്രസിഡന്റ് എ.ഷറഫുദ്ദീൻ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും. ചീഫ് ഇമാം വി.വൈ ഷിഹാബുദ്ദീൻ സഖാഫി മിലാദ് സന്ദേശം നൽകും. അഷ്റഫ് സഖാഫി പ്രാർത്ഥന നിർവഹിക്കും. കുമാരപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം യു.ദിലീപ്, മഹൽ സെക്രട്ടറി അനിമോൻ ദാവൂദ്, നിസ്സാം കൈപ്പള്ളിൽ, ഒ.എ ഗഫൂർ, ഷാഫി മണ്ണാറാശാല, അൻവർ അമ്പനാട് ,അബ്ദുൽ റഷീദ് അമ്പലമുറിയിൽ തുടങ്ങിയവർ സംസാരിക്കും.