ഹരിപ്പാട്: മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം തടയുന്നതിനും കുട്ടികൾക്കിടയിലെ കുറ്റകൃത്യങ്ങൾ തടയുന്നതിനും ഹരിപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കൗൺസലിംഗ് സെന്റർ സ്ഥാപിക്കുന്നതിനുള്ള ആലോചനായാഗം അഡിഷണൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടന്നു. ഹരിപ്പാട് സി.ഐ ബിജു.വി.നായർ, കോസ്റ്റൽ ഇൻസ്പെക്ടർ വിനോദ് കുമാർ എന്നിവർ പങ്കെടുത്തു. ചീഫ് കോർഡിനേറ്ററായി ഡോ.ഉണ്ണികൃഷ്ണനെ നിയോഗിച്ചു.