ഹരിപ്പാട്: സാംക്രമിക രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പളളിപ്പാട് ഗ്രാമപഞ്ചായത്തി​ലെൽ ആരോഗ്യ ജാഗ്രതാ ജാഥ നടത്തുവാൻ തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, കുടുബശ്രീ, അംഗനവാടി, ആശാ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ അടങ്ങുന്ന സംഘമാണ് പ്രദേശത്ത് സഞ്ചരിച്ച് ബേധവത്കരണം നടത്തുന്നക. ഇതിന്റെ പ്രാഥമിക മുന്നൊരുക്കം എന്ന നിലയിൽ നടന്ന ആരോഗ്യ ജാഗ്രത സെമിനാർ പ്രസിഡന്റ് എസ്.രാജേന്ദ്രക്കുറുപ്പ് ഉദ്ഘാടനം ചെയ്തു.