കായംകുളം : പുതുപ്പള്ളി കൂട്ടുംവാതുക്കൽ കടവ് പാലത്തിന്റെ ശിലാസ്ഥാപനം നാളെ വൈകിട്ട് 4ന് മന്ത്രി ജി.സുധാകരൻ നിർവഹിക്കും. യു.പ്രതിഭ എംഎൽഎ അധ്യക്ഷത വഹിക്കും. മന്ത്രി തോമസ് ഐസക്ക് മുഖ്യാതിഥി ആകും. എ.എം.ആരിഫ് എം.പി മുഖ്യ പ്രഭാഷണം നടത്തും.
പാലം നിർമിക്കാൻ കഴിഞ്ഞ ആഗസ്റ്റ് 8നാണ് മന്ത്രി ജി.സുധാകരൻ അനുമതി നൽകിയത്. 40 കോടി രൂപ ചെലവഴിച്ചു നിർമിക്കുന്ന പാലത്തിന് 293 മീറ്റർ നീളവും 11മീറ്റർ വീതിയും ഉണ്ടാവും. പാലത്തിലൂടെയുള്ള യാത്ര സുഗമമാക്കുന്നതിന് ജോയിന്റുകൾ ഒഴിവാക്കി ഇന്റഗ്രൽ ബ്രീഡ്ജ് രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
കായലിൽ കൂടിയുള്ള മോട്ടോർ ബോട്ടുകളുടെ സുഗമമായ സഞ്ചാരത്തിന് പാലത്തിന്റെ അടിവശത്ത് 5 മീറ്റർ ക്ലിയറൻസും നൽകും.