ഹരിപ്പാട്: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി അട്ടിമറിക്കുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി ചെറുതന പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കൃഷിഭവനിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ബി.ജെ.പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പ്രണവം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ചെറുതന പഞ്ചായത്ത് പ്രസിഡന്റ് രാജൻ കക്കാട് അദ്ധ്യക്ഷനായി. അഴിമതിക്കെതിരെ ചെറുതന പഞ്ചായത്ത് ഓഫീസിലേക്ക് നടന്ന മാർച്ചും ധർണ്ണയും ബി.ജെ.പി ജില്ലാ പ്രിസിഡന്റ് കെ.സോമൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം റ്റി.മുരളി, സത്യപാലൻ പിള്ള, വിശ്വൻ കരുവാറ്റ, വിശ്വൻ ചെറുതന, ഷാജികരുവാറ്റ, സന്തോഷ്, പ്രസാദ്, രാമകൃഷ്ണപിള്ള, സുരേന്ദ്രൻ, എന്നിവർ നേതൃത്വം നൽകി. ചെറുതന പഞ്ചായത്ത് ജന.സെക്രട്ടറി രാജീവ് നന്ദി പറഞ്ഞു.