ഹരിപ്പാട്: ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർ വൈസേഴ്സ് ഫെഡറേഷൻ (ലെൻസ് ഫെഡ് ) ഹരിപ്പാട് ഏരിയ സമ്മേളനം നഗരസഭാ അദ്ധ്യക്ഷ വിജയമ്മ പുന്നൂർമഠം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് രേണുദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് വി.എസ് ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി. എസ്.സുരേഷ് കുമാർ, പ്രസാദ് കുമാർ, ജിമ്മി.വി.കൈപ്പള്ളി, വി.ഡി വിജയകുമാർ, ജി.രാജേഷ്, ജയാ സുരേഷ്, ആർ.ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. സംഘടനാ സമ്മേളനം ജില്ലാ സെക്രട്ടറി ഷൈൻ ജോസഫ് ഉദ്ഘാടനം ചെയ്തു. സി.പ്രകാശ്, വി.എസ് ശ്രീകുമാർ, സി.പ്രകാശ്, ജെ ദിലിപ്, ശ്രീദേവി രാജു തുടങ്ങിയവർ സംസാരിച്ചു.