ഹരിപ്പാട്: സൈബർശ്രീയുടെ ഹരിപ്പാട് സബ് സെന്ററിൽ 6 മാസ സൗജന്യ പരിശീലനത്തിന് പട്ടികജാതി വിഭാഗത്തിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിജിറ്റൽ പ്രിന്റ് ആന്റ് വെബ് ഡിസൈനിംഗ് കോഴ്സിന് എഞ്ചിനിയറിംഗ് ബിരുദം പൂർത്തീകരിച്ചവർക്കോ, ഡിപ്ളോമ/ ബിരുദം നേടിയവർക്കോ അപേക്ഷിക്കാം. കമ്പ്യൂട്ടറൈസ്ഡ് ഫിനാൻസ് മാനേജ്മെന്റ് കോഴ്സിലേക്ക് എതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പ്രായപരിധി 26 വയസ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 4500 രൂപ സ്റ്റൈപന്റ് ലഭിക്കും. 15ന് മുമ്പ് സൈബർശ്രീ, സി-ഡിറ്റ് സബ് സെന്റർ, ഹരിപ്പാട്, ആലപ്പുഴ-690514 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. cybersricdit@gmail.com എന്ന വിലാസത്തിൽ മെയിൽ ചെയ്യാം. വിവരങ്ങൾക്ക് www.cybersri.org എന്ന വെബ് സൈറ്റിലോ, 0479 2414152, 9447637226 എന്ന നമ്പരിലോ ബന്ധപ്പെടണം.