ഹരിപ്പാട്: ആറാട്ടുപുഴ പഞ്ചായത്ത് വാർഡ് 7, 8 വാർഡുകളിലൂടെ കടന്നുപോകുന്ന വ്യാസ കരയോഗം മുതൽ 14-ാം നമ്പർ വരെയുള്ള റോഡിന്റെ നിർമ്മാണത്തിനായി 15 ലക്ഷം രൂപ അനുവദിച്ചു. പ്രതിപക്ഷനേതാവിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചത്.