ചാരുംമൂട്: പടനിലം പാലമേൽ 2429-ാം നമ്പർ പരബ്രഹ്മ വിലാസം എൻ എസ് എസ് കരയോഗത്തിന്റെ കുടുംബ സംഗമം നാളെ രാവിലെ 10-ന് പടനിലം ഹയർ സെക്കന്റി സ്കൂളിൽ നടക്കും.കരയോഗം പ്രസിഡന്റ് ആർ.അജയൻ അദ്ധ്യക്ഷത വഹിക്കും. പന്തളം യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം നിർവ്വഹിക്കും.രജിൻ.എസ്.ഉണ്ണിത്താൻ, വിശ്വൻ പടനിലം എന്നിവരെ ആദരിക്കും.