അമ്പലപ്പുഴ : സ്റ്റുഡിയോയിൽ നിന്ന് മൂന്ന് കാമറകളും ഫ്ളാഷും കവർന്നു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് മാടവന തോപ്പിൽ സനൽ കുമാറിന്റെ ഉടമസ്ഥതയിൽ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഓഫീസിന് സമീപമുള്ള സ്നേഹ സ്റ്റുഡിയോയിലാണ് മോഷണം നടന്നത് .ഇന്നലെ രാവിലെ സ്റ്റുഡിയോ തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. കെട്ടിടത്തിന്റെ വടക്കു ഭാഗത്ത് ഫാബ്രിക്കേഷൻ ചെയ്തിരുന്ന ഭാഗത്തു കൂടിയാണ് മോഷ്ടാവ് അകത്തു കടന്നത് . രണ്ടു ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്ന് സനൽകുമാർ പറഞ്ഞു. അമ്പലപ്പുഴ പൊലീസും വിരലടയാള വിദഗ്ദ്ധരുമെത്തി പരിശോധന നടത്തി