അമ്പലപുഴ : അമ്പലപ്പുഴ പാൽപ്പായസത്തിന്റെ പേര് നിലനിർത്തണമെന്ന് അമ്പലപ്പുഴ അയ്യപ്പ ഭക്ത സംഘം പ്രമേയത്തിലൂടെ ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് ആർ. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സമൂഹപ്പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർ , സെക്രട്ടറി എൻ. മാധവൻകുട്ടി നായർ , ട്രഷറർ കെ. ചന്ദ്രകുമാർ , വൈസ് പ്രസിഡന്റ് ജി.ശ്രീകുമാർ , ജോ. സെകട്ടറി വിജയ് സി മോഹൻ എന്നിവർ സംസാരിച്ചു.