ആലപ്പുഴ: കേരള ഫയർ സർവീസ് അസോസിയേഷന്റെ ഒൻപതാമത് മേഖലാ സമ്മേളനത്തോടനുബന്ധിച്ച് ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ അഗ്നിരക്ഷാ സേനാംഗങ്ങൾ രക്തദാനം നടത്തി. കടപ്പുറത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ രോഗികൾക്ക് വേണ്ടിയാണ് രക്തം ദാനം ചെയ്തത്. ജില്ലാ ഫയർ ഓഫീസർ അഭിലാഷ് രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.