മാവേലിക്കര: കാർഷിക വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിള ആരോഗ്യ പരിപാലന പദ്ധതിയിൽ ഉൾപ്പെടുത്തി ആലപ്പുഴ ആത്മയുടെ സഹകരണത്തോടെ സ്‌പ്രേയിംഗ് തൊഴിലാളികൾക്കുള്ള പരിശീലനവും തിരിച്ചറിയൽ കാർഡ് വിതരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് ഉദ്ഘാടനം ചെയ്തു. കൃഷി അസി.ഡയറക്ടർ സി.ആർ.രശ്മി അധ്യക്ഷയായി. ബി.ഡി.ഒ ജ്യോതി ലക്ഷ്മി സംസാരിച്ചു. കൃഷി ഓഫീസർ മാത്യൂ ഏബ്രഹാം പരിശീലന ക്ലാസ് നയിച്ചു.