മാവേലിക്കര: വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ വിളവെടുപ്പ് മഹോത്സവം നഗരസഭ അധ്യക്ഷ ലീലാ അഭിലാഷ് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ എസ്.രാജേഷ് അധ്യക്ഷനായി. സ്‌കൂളിലെ 5 സെന്റ് സ്ഥലത്താണ് കരനെൽ കൃഷി ചെയ്തത്. ഭാഗ്യ ഇനത്തിലുള്ള വിത്താണ് വിതച്ചത്. പൂർണ്ണമായും ജൈവ കൃഷിരീതിയാണ് അവലംബിച്ചത്. സ്‌കൂൾ വളപ്പിൽ പച്ചക്കറി കൃഷിയുടെ തൈനടീൽ കർമ്മവും ചെയർപേഴ്‌സൺ നിർവ്വഹിച്ചു. കൃഷി ഓഫീസർ എം.എൻ.പ്രസാദ്, വി.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ കെ.കെ.മുരളീധരൻ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ പുഷ്പാ രാമചന്ദ്രൻ, പി.റ്റി.എ പ്രസിഡന്റ് എൻ.വത്സരാജ്, അസി.കൃഷി ഓഫീസർ ഇന്ദുലേഖ, സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റി അംഗം ഓമനക്കുട്ടൻ, പി.റ്റി.എ വൈസ് പ്രസിഡന്റ് ശാന്തി എന്നിവർ പങ്കെടുത്തു.