മാവേലിക്കര: ചെട്ടികുളങ്ങര സേവാലയ ആതുര സേവാസമിതിയുടെ ഒരുവർഷം ഒരു ഭവനം-നികുഞ്ജം പദ്ധതിയുടെ ഭാഗമായി കണ്ണമംഗലം തെക്ക് കോളനിയിൽ ഉഷ, തങ്കപ്പൻ ദമ്പതികൾക്കു നിർമിച്ചു നൽകുന്ന വീടിന്റെ കല്ലിടീൽ ചെന്നിത്തല തുളിശാല കോയിക്കൽ അംബാലികത്തമ്പുരാട്ടി നിർവഹിച്ചു. ഡോ.രവിശങ്കർ, സി.ചന്ദ്രശേഖരൻ പിള്ള, പ്രസിഡന്റ് കെ.എസ്.പണിക്കർ, അനിൽ പ്രസാദ്, വിജയകുമാർ, അനിൽ റോയൽ, സുരേഷ്, മധു ശബരി, ഗോപാലകൃഷ്ണപിള്ള, രമേശ് തുടങ്ങിയവർ പങ്കെടുത്തു.