അരൂർ: എരമല്ലൂർ -- എഴുപുന്ന റോഡിന്റെ അറ്റകുറ്റപ്പണി ഇന്ന് പുനരാരംഭിക്കുമെന്ന് മന്ത്രി ജി.സുധാകരൻ അറിയിച്ചു. ഇതു സംബന്ധിച്ചു എക്സിക്യൂട്ടീവ് എൻജിനിയർക്ക് നിർദേശം നൽകി. തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ ഇടപെടലുകളെ തുടർന്ന് റോഡു പണി നിറുത്തി വച്ചിരുന്നു. അരൂർ മണ്ഡലത്തിലെ മുഴുവൻ റോഡുകളുടെയും അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തിയാക്കും. ജില്ലയിലെ 9 മണ്ഡലങ്ങളിലും "റോഡ് റിപ്പയർ ആൻഡ് മെയിൻറൻസ് " നടക്കുകയാണെന്നും."കുഴിയടയ്ക്കൽ" പരിപാടി ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. ജില്ലയിൽ റോഡ് പുനർനിർമാമ്മാണത്തിന് 20 കോടി രൂപഅനുവദിച്ചു. റോഡ് പുനർനിർമിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയാണ് പദ്ധതികൾ ആവിഷ്ക്കരിച്ചത്. ഇതിൽ പ്രതിപക്ഷ -ഭരണപക്ഷ വ്യത്യാസമില്ലെന്നും മന്ത്രി പറഞ്ഞു