തുറവൂർ: സ്വച്ഛ് ഭാരത് മിഷനും ആരോഗ്യ വകുപ്പും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന കൊതുകു നിവാരണ തീവ്രയജ്ഞ പരിപാടിയായ "ഈഡീസേ വിട" പദ്ധതിക്കു കോടംതുരുത്ത് പഞ്ചായത്തിലെ ആറാം വാർഡിൽ തുടക്കമായി ഗ്രാമപഞ്ചായത്തംഗം എസ്.ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു.ജെ.എച്ച് .ഐ ബാബുലാൽ, പത്മിനി ആന്റണി, ചന്ദ്രിക അനിരുദ്ധൻ, സിനി, പ്രസന്ന എന്നിവർ നേതൃത്വം നൽകി.