മാവേലിക്കര: കല്ലുമല ഉമ്പർനാട് തത്ത്വമസി യുവജനസമിതിയുടെ ആഭിമുഖ്യത്തിൽ ശങ്കർ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. സമിതി അധ്യക്ഷൻ സന്തോഷ് കുമാർ ഉദ്‌ഘാടനം ചെയ്തു. സെക്രട്ടറി ശ്യാംകുമാർ അധ്യക്ഷനായി. ആർ.എസ്.എസ് താലൂക്ക് കാര്യവാഹക് ജി.കെ.ബിജു, ഹിന്ദു ഐക്യവേദി സംസ്ഥാന സമിതിയംഗം വിനോദ് ഉമ്പർനാട് തുടങ്ങിയവർ പങ്കെടുത്തു. കൃഷ്ണദാസ്, വിനീത്, പൃഥ്വിരാജ്, രാജേഷ് ഉമ്പർനാട്, അനുരാധ്, വൈഷ്ണവ് മുരളി, വിഘ്നേശ്, അനീഷ് കുമാര്‍, ബാബു, സുലോചന ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നല്‍കി.