മാവേലിക്കര: പട്ടികജാതി വികസനവകുപ്പിന്റെ നേതൃത്വത്തിൽ മാവേലിക്കരയിൽ സംഘടിപ്പിക്കുന്ന പത്തു ദിവസത്തെ ഉത്പന്ന വിപണന, പ്രദർശനമേള ഗദ്ദിക-2019 ന്റെ സ്വാഗതസംഘ രൂപീകരണയോഗം ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ലീല അഭിലാഷ് അധ്യക്ഷയായി. ഡിസംബർ 3 മുതൽ 12 വരെ മാവേലിക്കര കോടിക്കൽ ഗാർഡൻസിലാണ് മേള.