മാവേലിക്കര: തഴക്കര പഞ്ചായത്തിൽ അത്യുത്പാദനശേഷിയുള്ള തെങ്ങിൻതൈയുടെ വിതരണം ജില്ലാ പഞ്ചായത്ത് അംഗം ജേക്കബ് ഉമ്മൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിലാ സതീഷ് അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് എസ്.അനിരുദ്ധൻ, പഞ്ചായത്ത് അംഗം കെ.രവി എന്നിവർ സംസാരിച്ചു.