ചേർത്തല:ത്രോ ഇനങ്ങളിൽ കുടുംബാധിപത്യവുമായി എസ്.ആരതി. തിരുനല്ലൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി എസ്.ആരതി സീനിയർ വിഭാഗം ജാവലിൻ,ഡിസ്‌കസ് ത്രോ മത്സരങ്ങളിലാണ് ഒന്നാം സ്ഥാനംനേടിയത്. അച്ഛൻ പള്ളിപ്പുറം സരസ്വതി നിലയത്തിൽ ശിവദാസൻപിള്ള ത്രോ ഇനങ്ങളിൽ ജില്ലാ, സംസ്ഥാന ജേതാക്കളാണ്.
അച്ഛൻ തന്നെയാണ് മുഖ്യപരിശീലകനും. മാത്രമല്ല, സഹോദരൻ അർജ്ജുനും പിതൃ സഹോദരിയും ത്രോ ഇനങ്ങളിൽ ജില്ലയിലും സംസ്ഥാനത്തും മികവ് കാട്ടിയിട്ടുണ്ട്.
2017ൽ ജില്ലയിൽ നിന്ന് ദേശീയ മീറ്റിൽ പങ്കെടുത്ത ഏക കായികതാരവും ആരതിയാണ്. കഴിഞ്ഞ തവണ ജാവലിന് സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനത്തെത്തിയിരുന്നു.യൂത്ത് മീറ്റിലും ജേതാവായിരുന്നു.
ഷോട്ട്പുട്ടിലും മത്സരിക്കുന്നുണ്ട്. കഴിഞ്ഞ 4 വർഷം തുടർച്ചയായി ജില്ലയിൽ ഷോട്ട്പുട്ടിനും ഡിസ്കസ് ത്രോയ്ക്കും ആരതിയാണ് ജേതാവ്.പിതാവ് ശിവദാസൻ പിള്ളയും,സഹോദരൻ അർജ്ജുനും പിതൃ സഹോദരിയും ത്രോ ഇനങ്ങളിൽ ജില്ലാ,സംസ്ഥാന ജേതാക്കളാണ്.
ചേർത്തല സെന്റ് മൈക്കിൾസ് കോളേജിലെ സായി സബ് സെന്റിൽ അംഗമായ ആരതിയെ പിതാവ് ശിവദാസൻപിള്ളയും സായിയിലെ സിജോയുമാണ് പരിശീലിപ്പിക്കുന്നത്.
പരേതയായ സതീദേവിയാണ് അമ്മ.