മാവേലിക്കര: എസ്.എൻ.ഡി.പി യോഗം പോനകം 525ാം നമ്പർ ശാഖായോഗത്തിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ഇന്ന് രാവിലെ 10ന് നടക്കും. യൂണിയൻ പ്രസിഡന്റ് സുഭാഷ് വാസു ഉദ്ഘാടനം ചെയ്യും. യൂണിയൻ വൈസ് പ്രസിഡന്റ് ഷാജി.എം പണിക്കർ മുഖ്യപ്രഭാഷണവും മുൻ യൂണിയൻ പ്രസിഡന്റ് കെ.ഗംഗാധരതണിക്കർ അനുഗ്രഹപ്രഭാഷണവും നടത്തും. യൂണിയൻ കൗൺസിലർമാരായ എൻ.ശിവദാസൻ, അഡ്വ.കെ.വി അരുൺ, വനിതാസംഘം മേഖലാ കൺവീനർ സുജ സുരേഷ്, വനിതാസംഘം യൂണിയൻ ട്രഷറർ രാജശ്രീ കൃഷ്ണദാസ് എന്നിവർ സംസാരിക്കും.